Advertisement

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

April 12, 2023
Google News 3 minutes Read
No Investigation against Pinarayi Vijayan in gold and dollar smuggling cases

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.(No Investigation against Pinarayi Vijayan in gold and dollar smuggling cases)

ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബം, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

Read Also: തലശ്ശേരിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു; പൊട്ടിത്തെറി ബോംബ് നിര്‍മാണത്തിനിടെ?

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ, കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഹര്‍ജിക്കാരന്‍ എങ്ങനെ കോടതിയെ സമീപിക്കുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ചിരുന്നു.

Story Highlights: No Investigation against Pinarayi Vijayan in gold and dollar smuggling cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here