Advertisement

50% വേതനം ഇടക്കാല ആശ്വാസമായി നല്‍കും; നഴ്‌സുമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി ആശുപത്രികള്‍

April 12, 2023
2 minutes Read
Nurses strike over Thrissur

50% വേതനം ഇടക്കാല ആശ്വാസമായി നല്‍കുമെന്ന ഉറപ്പിന്മേല്‍ തൃശൂരിലെ നഴ്‌സസ് സമരം പിന്‍വലിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളും യുഎന്‍എയുടെ ഉപാധികള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കുന്നത്. ഭൂരിഭാഗം മാനേജുമെന്റുകളും ഇടക്കാലാശ്വാസമായി അമ്പത് ശതമാനം തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്‌സുമാര്‍.(Nurses strike over Thrissur)

26 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നോട്ടുവച്ച ശമ്പള വര്‍ധന എന്ന ആവശ്യം അംഗീകരിച്ചത്. അമ്പത് ശതമാനം വര്‍ധിപ്പിച്ച വേതനം ഇടക്കാല ആശ്വാസമായി നല്‍കും.

Read Also: ലിനിക്ക് ഫ്‌ളോറൻസ് നൈറ്റിങ് ഗേൽ നഴ്‌സസ് പുരസ്‌കാരം; എക്കാലത്തും ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി

പ്രതിദിന വേതനം ചുരുങ്ങിയത് 1500 രൂപയാക്കുക, ആശുപത്രിയിലെ കരാര്‍ ദിവസവേതന നിയമനങ്ങള്‍ അവസാനിപ്പിക്കുക, രോഗി നഴ്‌സ് അനുപാതം നിയമപരമായി നടപ്പാക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 72 മണിക്കൂര്‍ പണിമുടക്ക് നഴ്‌സുമാര്‍ നടത്തിയത്.

Story Highlights: Nurses strike over Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top