Advertisement

കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്

April 12, 2023
Google News 3 minutes Read
Parts of Kerala experience record breaking temperature

സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്ന് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. ( Parts of Kerala experience record breaking temperature ).

Read Also: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്ന് രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ) പലയിടങ്ങളിലും 40 °C ന് മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ചേമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ, കൂത്താട്ടുകുളം,മണ്ണാർക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് AWS ൽ രേഖപ്പെടുത്തിയ താപനില.

Story Highlights: Parts of Kerala experience record breaking temperature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here