Advertisement

കൊവിഡ് വ്യാപനം: വാക്സിൻ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്

April 12, 2023
Google News 3 minutes Read
Serum Institute of India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(Serum Institute of India). കൊറോണ വാക്സിൻ കോവിഷീൽഡിന്റെ നിർമ്മാണം കമ്പനി പുനരാരംഭിച്ചു. 90 ദിവസത്തിനുള്ളിൽ 6-7 ദശലക്ഷം ഡോസുകൾ ലഭ്യമാക്കുമെന്ന് സിഇഒ അഡാർ പൂനവല്ല (Adar Poonawalla). (Serum Institute of India restarts manufacturing of COVID vaccine)

നിലവിൽ ആറ് ദശലക്ഷം ബൂസ്റ്റർ ഡോസ് കോവോവാക്സ് വാക്സിൻ ലഭ്യമാണെന്നും മുതിർന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ബൂസ്റ്റർ ഷോട്ട് എടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുൻ കരുതൽ എന്ന നിലയിലാണ് നിർമാണം പുനരാരംഭിക്കുന്നത്. കൊവിഡ് വാക്‌സിൻ്റെ ആവശ്യം വർധിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറാണെന്നും വാക്‌സിൻ ക്ഷാമം സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിലാണ് കമ്പനി കോവിഷീൽഡിന്റെ നിർമ്മാണം നിർത്തിയത്.

Story Highlights: Serum Institute of India restarts manufacturing of COVID vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here