ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് സൈനികർ കൊല്ലപ്പെട്ട സംഭവം: പിടിയിലായ രണ്ട് പേർ കുറ്റം സമ്മതിച്ചെന്ന് സൂചന
വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും.കരസേനാ മെധാവിയുടെ നിർദേശം അനുസരിച്ചാണ് നടപടി.വെടിക്കോപ്പുകളുടെ സ്ഥിതി വിവരങ്ങളും സുരക്ഷ അടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിയ്ക്കും.പിടിയിലായ രണ്ട് പേരും കുറ്റം സമ്മതിച്ചതായി വിവരമുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. (Bathinda military station Firing inspection punjab)
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മോഷ്ടിക്കപ്പെട്ട ഇൻസാസ് ഓട്ടോമാറ്റിക് റൈഫിൾ സൈനിക കേന്ദ്രത്തിൽ നിന്ന് വൈകുന്നേരം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
ഭീകരാക്രമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്.
Story Highlights: Bathinda military station Firing inspection Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here