Advertisement

കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

January 18, 2023
Google News 2 minutes Read
Kuwait; Domestic work visa holders should not be used in home delivery

കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിൽ എത്തിയവരെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഫുഡ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും.

ഡെലിവറി കമ്പനിയുടെ റസിഡൻസി ഇല്ലാത്ത തൊഴിലാളികളെയോ, ഗാർഹിക തൊഴിലുകൾക്ക് വർക്ക് പെർമിറ്റ് ഉള്ളവരെയോ നിയമം ലംഘിച്ച് പിടിച്ചാൽ ലൈസൻസുകൾ പിൻവലിക്കുകയും നാട് കടത്തുകയും ചെയ്യും. ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന 300-ലധികം ഗാർഹിക തൊഴിലാളികളെ രണ്ടാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

Read Also: പ്രവാസികളുടെ ജീവിത ചെലവ് കൂടും; കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും, നിലവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ ഭീമമായ അന്തരമാണുള്ളത്. അതിനാൽ നിലവിലെ നിരക്കിൽനിന്ന് 50 ശതമാനംവരെ വർധിപ്പിക്കാനാണ് വൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം.

ഇതിന് പുറമെ വിദേശികളുടെ ചികിത്സാ ഫീസ്, താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് എന്നിവയും ഇരട്ടിയിലധികം വർദ്ധിപ്പിക്കും. ഇതോടുകൂടി പ്രവാസികളുടെ ജീവിത ചെലവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Kuwait; Domestic work visa holders should not be used in home delivery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here