Advertisement

പ്രവാസികളുടെ ജീവിത ചെലവ് കൂടും; കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

January 18, 2023
Google News 3 minutes Read
Kuwait; water, electricity, health rates for foreigners

കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ( Kuwait moves to increase water, electricity and health rates for foreigners ).

Read Also: സാമൂഹ്യസേവന ദിനാചരണം; ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി

ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും, നിലവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ ഭീമമായ അന്തരമാണുള്ളത്. അതിനാൽ നിലവിലെ നിരക്കിൽനിന്ന് 50 ശതമാനംവരെ വർധിപ്പിക്കാനാണ് വൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം.

ഇതിന് പുറമെ വിദേശികളുടെ ചികിത്സാ ഫീസ്, താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് എന്നിവയും ഇരട്ടിയിലധികം വർദ്ധിപ്പിക്കും. ഇതോടുകൂടി പ്രവാസികളുടെ ജീവിത ചെലവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Kuwait moves to increase water, electricity and health rates for foreigners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here