Advertisement

സാമൂഹ്യസേവന ദിനാചരണം; ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി

January 16, 2023
Google News 1 minute Read
overseas ncp kuwait kit supply

സാമൂഹ്യസേവന ദിനാചരണത്തിന്റെ ഭാഗമായി ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി. വഫ്ര കാര്‍ഷിക മേഖലയിലെ – ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികള്‍ക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉള്‍പ്പടെയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്.

ഓവര്‍സീസ് എന്‍ സിപി വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ടയുടെ അധ്യക്ഷതയില്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ ഹമീദ് പാലേരി, അബ്ദുല്‍ അസീസ് കാലിക്കറ്റ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി അരുള്‍ രാജ് നന്ദി പറഞ്ഞു.

Story Highlights: overseas ncp kuwait kit supply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here