ഗ്രൂമിങ് ഗാങ് പരാമർശം: ഋഷി സുനകിന് തുറന്ന കത്തുമായി ബ്രിട്ടനിലെ പാക് സമൂഹം

കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ‘ഗ്രൂമിങ് ഗാങ്ങി’ൽ ബഹുഭൂരിപക്ഷവും പാക് വംശജരായ ബ്രിട്ടീഷുകാരാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി ഋഷി സുനകിന് തുറന്ന കത്തുമായി ബ്രിട്ടനിലെ പാകിസ്താനി സമൂഹം.
പ്രസ്താവന പാക് സമൂഹത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പാകിസ്താനി ഫൗണ്ടേഷൻ (ബി.പി.എഫ്) കുറ്റപ്പെടുത്തി. ‘നിരുത്തരവാദപരമായ പ്രസ്താവന’ പിൻവലിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് നിർദേശിക്കണമെന്നും ബി.പി.എഫ് ആവശ്യപ്പെട്ടു.
ഗ്രൂമിങ് ഗാങ്ങിനെ നേരിടാൻ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുന്നതിന് മുന്നോടിയായി ഈ മാസാദ്യം നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാൻ ബ്രിട്ടനിലെ പാക് വംശജരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയത്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന കുറ്റകൃത്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിലെ ഏറക്കുറെ എല്ലാവരും ബ്രിട്ടീഷ് പാകിസ്താനികളാണ്’ എന്നാണ് ബ്രേവർമാൻ അഭിപ്രായപ്പെട്ടത്.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
Story Highlights: British Pakistani group issues open letter to UK PM Sunak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here