Advertisement

കാൻസർ ശസ്ത്രക്രിയക്കിടെ നാവിന്റെ 90 ശതമാനവും നീക്കം ചെയ്തു; വീണ്ടും സംസാരിച്ച് യുവതി

April 13, 2023
Google News 3 minutes Read

കാൻസർ നാലാം ഘട്ടത്തിനായുള്ള ശാസ്ത്രക്രിയയ്ക്കിടെ നാവിന്റെ 90 ശതമാനവും നീക്കം ചെയ്യേണ്ടി വന്നു. എന്നാൽ വീണ്ടും സംസാരിച്ചുകൊണ്ട് ഡോക്ടർമാരെ അത്ഭുതപ്പെടുത്തി യുവതി. വായയുടെ ഒരു വശത്ത് ഒരു ചെറിയ വെളുത്ത പാട് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ആറ് വർഷമായി തന്റെ നാവിന് പ്രശ്നങ്ങളുണ്ടായിരുന്നു എന്നും 37 കാരിയായ ജെമ്മ വീക്‌സ് പറഞ്ഞു. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ, ഒരു വലിയ ദ്വാരം പ്രത്യക്ഷപ്പെടുകയും അത് കഴിക്കാൻ പറ്റാത്ത വിധം ബുദ്ധിമുട്ടുണ്ടാക്കുകയും വേദനാജനകവുമായി മാറി എന്നും ദി മെട്രോ റിപ്പോർട്ട് ചെയ്തു. (British woman talks even after doctors remove 90% of her tongue)

ഡോക്ടറെ സമീപിച്ച ജെമ്മ അവർക്ക് വായയിലും കഴുത്തിലും കാൻസർ ഉണ്ടെന്നും അത് നാലാം ഘട്ടത്തിലാണെന്നും തിരിച്ചറിഞ്ഞു. അതിനെ തുടർന്ന് അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നാവിന്റെ ഭൂരിഭാഗവും നീക്കം ചെയ്യുമെന്നും ഇനി ഒരിക്കലും സംസാരിക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ശസ്ത്രക്രിയയ്ക്കിടെ, ഡോക്ടർമാർ അവരുടെ കൈയിലെ ടിഷ്യു ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ജെമ്മയുടെ നാവ് പുനർനിർമ്മിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസങ്ങൾ മാത്രം കഴിഞ്ഞ് തങ്ങളുടെ പ്രവചനങ്ങൾ തെറ്റിച്ച് ജെമ്മ ‘ഹലോ’ പറഞ്ഞെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Story Highlights: British woman talks even after doctors remove 90% of her tongue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here