മദ്യ ലഹരിയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ഇരുചക്ര വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറ്റി

തിരുവനന്തപുരം നഗരത്തിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. സാധനം വാങ്ങാനെത്തിയ യുവാവിനെയാണ് മദ്യപ സംഘം മർദിച്ചത്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ സ്ത്രീകൾ നടത്തുന്ന ചിപ്‌സ് കച്ചവട കേന്ദ്രത്തിലാണ് മദ്യപ സംഘത്തിന്റെ ആക്രമണം. (Gang attack in chips shop thiruvananthapuram)
കച്ചവട കേന്ദ്രത്തിലെ സ്ത്രീകളെ മദ്യപസംഘം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇരുചക്ര വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറ്റി യുവാവിനെ ഇടിക്കാനൊരുക്കിയ ശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
സമീപത്തെ ഹോട്ടലിൽ റൂമെടുത്ത് മദ്യപിച്ച സംഘമാണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനമേറ്റയാളുടെ പേര് വിവരങ്ങൾ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിധോധന നടത്തി. സ്ത്രീകൾ നടത്തുന്ന കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേർ പിടിയിലായാതായി തമ്പാനൂർ പൊലീസ് അറിയിച്ചു.
Story Highlights: Gang attack in chips shop thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here