മിക്കി മൗസ് എങ്ങനെയാണ് മരിച്ചത് ? ട്രെൻഡിംഗായ റീൽസിന് പിന്നിലെ സത്യമെന്ത് ?

കുട്ടികളുടേയും മുതിർന്നവരുടേയും ഇഷ്ട താരമാണ് മിക്കി മൗസ്. 1928 ൽ വാൾട്ട് ഡിസ്‌നി രൂപം നൽകിയ മിക്കി മൗസിനെ കുറിച്ച് എന്നാൽ ആരാധകരുടെ ഹൃദയം തകർക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. മിക്കി മൗസ് മരിച്ചതെങ്ങനെയെന്ന് നിങ്ങൾ അറിഞ്ഞാൽ ഞെട്ടുമെന്നാണ് ഇൻസ്റ്റഗ്രാം റീൽസിലെ പ്രചാരണം. ഈ സത്യം അറിയുന്നതിന് മുൻപും ശേഷവുമുള്ള റിയാക്ഷൻ പകർത്തണമെന്ന ട്രെൻഡ് ചുവടുപിടിച്ച് നിരവധി പേരാണ് റീൽസുമായി രംഗത്ത് വന്നിരിക്കുന്നത്. ( how mickey mouse died )
മിക്കി മൗസ് എങ്ങനെ മരിച്ചു എന്ന ചോദ്യം ഗൂഗിളിൽ തിരഞ്ഞാൽ ‘ ഒരു ബീസ്റ്റ് ആക്രോശിച്ചപ്പോൾ അതിൽ ഭയന്ന് ഹൃദയം പൊട്ടിയാണ് മിക്കി മൗസ് മരിച്ചത്’ എന്ന ഉത്തരമാണ് നിങ്ങൾക്ക് ലഭിക്കുക. എന്നാൽ എന്താണ് യഥാർത്ഥ്യം ? സത്യത്തിൽ മിക്കി മൗസ് മരിച്ചോ ?
ഇല്ല എന്നാണ ഉത്തരം. മിക്കി മൗസ് ഇപ്പോഴും ഔദ്യോഗികമായി ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ മരണം ഡിസ്‌നി ഇതുവരെ ചിത്രീകരിച്ചിട്ടില്ല. ഇനിയും നമ്മെ രസിപ്പിക്കാൻ ഡിസ്‌നി കഥകളിലൂടെയും കാർട്ടൂണുകളിലൂടെയും മിക്കി മൗസ് എത്തുമെന്ന് ചുരുക്കം.
Story Highlights: how mickey mouse died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here