Advertisement

കുനിയിൽ ഇരട്ട കൊലപാതക കേസ് ; 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി

April 13, 2023
1 minute Read
kuni double murder case

കുനിയിൽ ഇരട്ട കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ടിഎച് രജിതയുടേതാണ് വിധി. ശിക്ഷ ഈ മാസം 19ന് വിധിക്കും. ( kuni double murder case )

സഹോദരങ്ങളായ കൊളക്കാടൻ അബൂബക്കർ ,അബ്ദുൾകലാം ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 21 പ്രതികളിൽ 12 പേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തി.ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയുമാണ് കുറ്റക്കാർ .ഇവർക്ക് കൊലപാതകത്തിലും ആസൂത്രണത്തിലും നേരിട്ട് പങ്കുള്ളതായി കോടതി നിരീക്ഷിച്ചു. കേസിൽ 275 സാക്ഷികളെ വിസ്തരിചു ,100 ഓളം തൊണ്ടിമുതലും,ശസ്ത്രീയ തെളിവും ഉൾപ്പടെ മൂവായിരത്തിലധികം രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.

2012 ജൂൺ പത്തിനാണ് അബൂബക്കറിനെയും ,അബ്ദുൽ കലാം ആസാദിനെയും മുഖം മൂടി ധരിച്ചെത്തിയ സംഘം നടു റോഡിൽ കുത്തി കൊലപ്പെടുത്തിയത്.ഇതേ വര്ഷം ജനുവരി 5 ന് കൊല്ലപ്പെട്ട അതീഖ് റഹ്‌മാൻ വധക്കേസിലെ പ്രധാന പ്രതികളാണ് കൊല്ലപ്പെട്ട അബൂബക്കറും,ആസാദും.ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റ പത്രം .

11 വർഷങ്ങൾക്ക് ഇപ്പുറം 21 പ്രതികളിൽ 12 പേർ കുറ്റക്കാർ എന്നാണ് കോടതി കണ്ടെത്തിയത്.ഇനി കാത്തിരിക്കുന്നത് ഇവർക്കുള്ള ശിക്ഷ വിധി എന്താകും എന്നതാണ്.

Story Highlights: kuni double murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top