നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ

യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിലായി. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്.
കേസിൽ അകപ്പെട്ട ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങൾ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുപ്പം സ്ഥാപിച്ച പ്രതി ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ യുവതിയിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്തു. ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും എതിർപ്പ് വകവയ്ക്കാതെ നിരവധി തവണ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
Story Highlights: Man arrested for threatening Women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here