Advertisement

പ്രതിപക്ഷ സഖ്യ ചർച്ചകൾ സജീവം; ശരദ് പവാർ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

April 13, 2023
Google News 2 minutes Read
Sharad Pawar Rahul Gandhi Mallikarjun Kharge

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാവുകയാണ്. ഇതിനിടെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തി. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തു.

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിർത്താനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കാനും ഞങ്ങളെല്ലാം ഒരുമിച്ച് പൊരുതാൻ തയ്യാറാണെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും ഞങ്ങൾ ചർച്ച നടത്തും. പവാറും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ഖാർഗെ പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവർത്തനം ആരംഭിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘രാഹുൽ ഗാന്ധി മാപ്പ് പറയില്ല’; ബിജെപി വിമർശനങ്ങൾക്കിടെ ഖാർഗെ

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു. കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറില്ലാത്ത പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത നിതീഷ് കുമാർ ഇന്നലെ രാത്രി തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി ചർച്ച നടത്തിയിരുന്നു.

Story Highlights: Sharad Pawar meets Rahul Gandhi, Mallikarjun Kharge in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here