വഞ്ചനാ കേസില്‍ അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ല; പൊലീസ് ഹൈക്കോടതിയില്‍

വഞ്ചനാ കേസില്‍ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട്. (No evidence against Adv Saibi Jose Kidangur in fraud case says police)
കേസില്‍ നിന്നും പിന്മാറാന്‍ സൈബി 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. ചേരാനെല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വഞ്ചന കുറ്റമടക്കമുള്ള വകുപ്പുകളാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights: No evidence against Adv Saibi Jose Kidangur in fraud case says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here