Advertisement

ക്യാഷ് ആപ്പ് സ്ഥാപകൻ ബോബ് ലീയുടെ മരണം: ഒരാൾ അറസ്റ്റിൽ

April 14, 2023
Google News 4 minutes Read

കാഷ് ആപ്പ്(Cash App) സ്ഥാപകൻ ബോബ് ലീയെ(Bob Lee) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ടെക് കൺസൾട്ടന്റ് നിമ മൊമെനി (38)യെയാണ്(Nima Momeni) കാലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 4 ന് സാൻ ഫ്രാൻസിസ്കോ നഗരത്തിന് സമീപം ബോബ് ലീയെ(43) കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. (Suspect arrested in stabbing death of Cash App founder Bob Lee)

സാൻ ഫ്രാൻസിസ്കോയിലെ മെയിൻ സ്ട്രീറ്റിൽ ചൊച്ചാഴ്ച പുലർച്ചെ 2:35-നാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ലീയെ പൊലീസ് കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തുകയും നിമ മൊമേനിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതിയുമായി ലീക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി വില്യം സ്കോട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈസ്റ്റ് ബേ നഗരമായ എമറിവില്ലിലെ ഒരു എന്റർപ്രൈസ് ടെക് ബിസിനസ്സിന്റെ ഉടമ മൊമെനി.

Story Highlights: Suspect arrested in stabbing death of Cash App founder Bob Lee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here