‘പേടിയോ എന്തിന്’ സാഹസികതയിലെ എന്റെ പങ്കാളി’; മകൾ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തി ടൊവിനോ

ഏറെ സാഹസികത നിറഞ്ഞ സിപ്‌ലൈൻ യാത്രയ്ക്ക് ടൊവിനോയ്ക്കൊപ്പം കൂടി മകൾ ഇസ. ടോവിനോ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിലാണ് മകൾക്കൊപ്പമുള്ള സാഹസിക യാത്ര. യാതൊരു ഭയവുമില്ലാതെ അച്ഛനൊപ്പം സാഹസിക യാത്ര ആസ്വദിക്കുന്ന ഇസയെ വിഡിയോയിൽ കാണാം. സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ.(Tovino thomas adventure journey with daughter izza)
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ. ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നുവെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
ടോവിനോ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്:
‘‘സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ… ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ ’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങൾ പൂർത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോൽപ്പിക്കുകയാണ് യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.
Story Highlights: Tovino thomas adventure journey with daughter izza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here