‘വന്ദേഭാരത് ടിക്കറ്റ് 2138 രൂപ; കെ–റെയില്‍ 1325’; വസ്തുതകൾ അറിഞ്ഞ് തള്ളുകയെന്ന് സന്ദീപാനന്ദഗിരി

വന്ദേഭാരതിനെയും കെ റെയിലിനെയും താരതമ്യം ചെയ്ത് സന്ദീപാനന്ദഗിരി. കെ റെയിലിന്റെയും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഫേസ്ബുക്കിലൂടെ തുറന്നുകാട്ടിയാണ് സന്ദീപാനന്ദഗിരി വിമർശിച്ചത്. തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.(Vande Bharat train fb post by sandeepanthagiri)
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ…
നല്ലത്…. 😌
പക്ഷേ തളളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ് : 2138 രൂപ…
സമയം: 8 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
KSRTC മിന്നൽ ബസ് ചാർജ് : 671 രൂപ…
സമയം: 9 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
നിർദ്ദിഷ്ട കെ-റെയിൽ ചാർജ് : 1325 രൂപ…
സമയം: 3 മണിക്കൂർ…
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
ഫ്ലൈറ്റ് ചാർജ് : 2897 രൂപ…
സമയം: 1 മണിക്കൂർ…
വിഷു ആശംസകളോടെ
അതേസമയം വന്ദേഭാരതിനെക്കാൾ എന്തുകൊണ്ടും ലാഭം നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയാണെന്നാണ് വി കെ സനോജ് പറയുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോ മീറ്റർ സഞ്ചരിക്കാൻ വന്ദേഭാരതിൽ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂർ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു.
Story Highlights: Vande Bharat train fb post by sandeepanthagiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here