Advertisement

‘സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണം, ഉത്തരേന്ത്യയിൽ ബജരംഗ്ദൾ എപ്രകാരമാണോ അതുപോലെ കേരളത്തിലും പ്രവർത്തിക്കും’; കേരള വിശ്വ ഹിന്ദു പരിഷത്ത്

1 day ago
Google News 1 minute Read

രാജ്യമെമ്പാടുമായി മതപരിവർത്തന നിയമം വരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് മതപരിവർത്തനം നിരോധന നിയമം ഉള്ളത്. മതപരിവർത്തനത്തിനെതിരെ രാജ്യമാകെ ഏകീകൃത നിയമം വരണമെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ആവശ്യപ്പെട്ടു.

കേരളവും അതിൻറെ പരിധിയിൽ വരണം. ഘർ വാപ്പസി കേരളത്തിൽ വ്യാപിപ്പിക്കും. ബജരംഗ്ദൾ ദുർഗ വാഹിനി പ്രവർത്തനവും കേരളത്തിൽ വ്യാപകമാക്കും. കേരളത്തിൽ 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ട്. 70 താലൂക്കുകളിൽ VHP പ്രതിനിധികളെ നിയോഗിക്കുമെന്നും അനിൽ വിളയിൽ ആവശ്യപ്പെട്ടു.

ഹൈന്ദവ ആരാധനാലയങ്ങളിലെ ബാഹ്യ ഭരണം അവസാനിപ്പിക്കണം. ഉത്തരേന്ത്യയിൽ ബജരംഗ്ദളും ദുർഗ്ഗാവാഹിനിയും പ്രവർത്തിക്കുന്നത് എപ്രകാരമാണോ അതുപോലെ കേരളത്തിലും പ്രവർത്തിക്കും. കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം ഉണ്ട്. ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും എന്തുകൊണ്ട് മുസ്ലിം സമുദായത്തിലേക്ക് സേവനത്തിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഛത്തീസ്ഗഡിൽ മതപരിവർത്തനം ഉണ്ട്. നിയമപരമായി കേസിൽ നിന്ന് മോചിതരാകുമെങ്കിൽ ആയിക്കോട്ടെ. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടുണ്ട്. അവർ ശിക്ഷിക്കപ്പെടണം. സ്വാഭാവികമായ നടപടിക്രമങ്ങളാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങളിൽ കേരളത്തിലും ശക്തമായി ഇടപെടാൻ ബജംഗദളിനും ദുർഗ്ഗാവാഹിനിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അനിൽ വിളയിൽ പറഞ്ഞു.

ഛത്തീസ്ഗഡിലെ കോൺഗ്രസ് കന്യാസ്ത്രീകൾ ചെയ്തത് ശരിയാണെന്ന് പറയുന്നില്ല. കേരളത്തിലെ സിപിഎമ്മും കോൺഗ്രസും സ്വീകരിച്ചത് ഇരട്ടത്താപ്പ്. സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണം. ബജരംഗ്ദൾ സ്വതന്ത്ര സംഘടനയല്ല. ബജരംഗ്ദൾ വിഎച്ച്പിയുടെ യുവജന വിഭാഗം. ദുർഗ്ഗാവാഹി വി എച്ച് പിയുടെ വനിതാ വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയിൽ അനിൽ വിളയിൽ പ്രതികരിച്ചു. ഒരു വീട്ടിലെ രണ്ട് സഹോദരങ്ങൾക്ക് രണ്ട് തീരുമാനം എടുക്കാമല്ലോ എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് BJP ലക്ഷ്യം. അതിനനുസൃതമായ നയമാണ് ഭാരതീയ ജനത പാർട്ടി സ്വീകരിക്കുക. ബിജെപിയുടേത് രാഷ്ട്രീയ നിലപാടെന്നും അനിൽ വിളയിൽ കൂട്ടിച്ചേർത്തു.

Story Highlights : vhp kerala on nuns arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here