അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഖലിസ്ഥാൻ അനുഭാവിയായ അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാന സ്വദേശി ജോഗ സിംഗ് ആണ് അറസ്റ്റിലായത്. ഹരിയാനയിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നതിനിടെയാണ് ജോഗ സിംഗ് അറസ്റ്റിലായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. (Amritpal’s aide Joga Singh who helped him hide in Pilibhit arrested)
ജോഗ സിംഗ് അമൃത്പാൽ സിംഗുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അമൃത്പാൽ സിംഗിന് ഒളിവിൽ കഴിയാൻ താമസവും വാഹനവും ഒരുക്കിയത് ഇയാളാണ്. കൂടാതെ പിലിഭിത്തിൽ താമസിച്ച് പഞ്ചാബിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയത് ജോഗ സിംഗാണെന്ന് കണ്ടെത്തിയതായും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ബോർഡർ റേഞ്ച്) നരീന്ദർ ഭാർഗവ് പറഞ്ഞു.
Story Highlights: Amritpal’s aide Joga Singh who helped him hide in Pilibhit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here