Advertisement

ഫ്രാൻസിലെ പെൻഷൻ പരിഷ്കരണത്തിന് ഭരണഘടനാ കൗൺസിലിന്റെ അംഗീകാരം; കടുത്ത പ്രതിഷേധം

April 15, 2023
Google News 2 minutes Read
France pension reforms: Constitutional Council clears age rise to 64

പെൻഷൻ പ്രായം 62 ൽ നിന്ന് 64 ആയി ഉയര്‍ത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പദ്ധതിക്കെതിരെ ഫ്രാൻസിൽ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ വിവാദ നിയമനിർമ്മാണത്തിന് ഭരണഘടനാ കൗൺസിലിന്റെ അംഗീകാരം. ഇതോടെ പെൻഷൻ പരിഷ്‌കാരം അതിവേഗം നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. (France pension reforms: Constitutional Council clears age rise to 64)

ഹിതപരിശോധന നടത്തണമെന്ന പ്രതിപക്ഷ ആവശ്യവും ഭരണഘടനാ സമിതി തള്ളി. എന്നാൽ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ചില പരിഷ്കാരങ്ങൾ കൗൺസിൽ ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനാ കൗൺസിലിന്റെ തീരുമാനത്തിന് പിന്നാലെ ഫ്രാൻസിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാരീസ് സിറ്റി ഹാളിനു പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടി. പരിഷ്‌കാരം പിൻവലിക്കും വരെ സമരം അവസാനിപ്പിക്കില്ല എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധം.

പാരീസിൽ മാക്രോൺ വിരുദ്ധ പ്രക്ഷോഭകർക്കിടയിൽ ചിലർ പൊതുമുതലുകൾ കത്തിച്ചും പ്രതിഷേധം അറിയിച്ചു. അതേസമയം പെൻഷൻ സമ്പ്രദായം തകരുന്നത് തടയാൻ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വാദിക്കുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരം തുടരുന്ന തൊഴിലാളി സംഘടനകളുമായി മാക്രോൺ ചർച്ച നടത്തിയേക്കും.

Story Highlights: France pension reforms: Constitutional Council clears age rise to 64

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here