Advertisement

മുഹമ്മദ് ഷാഫിയുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നത്; സഹോദരൻ നൗഫൽ

April 15, 2023
Google News 2 minutes Read
Gold smuggling Naufal reacts to Muhammad Shafi's video

താമരശ്ശേരി തട്ടിക്കൊണ്ടു പോകലിൽ മുഹമ്മദ് ഷാഫിയുടെ പുറത്ത് വന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നതാണെന്ന് സഹോദരൻ നൗഫലും, പിതാവ് അഹമ്മദ് കുട്ടിയും. ഷാഫിയുമായി തങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം. ഷാഫിയെ തട്ടിക്കൊണ്ടു പോയ അന്നു മുതൽ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തൻ്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്. വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ലെന്നും ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവുമെന്നും സഹോദരൻ നൗഫൽ പറയുന്നു.

വീട്ടിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ രണ്ടാമത്തെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സഹോദരൻ നൗഫൽ കയ്യൊഴിയുന്നുവെന്നും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഇന്നലെ പുറത്തുവന്ന വീഡിയോയിൽ
മുഹമ്മദ് ഷാഫി ആരോപിക്കുന്നത്. ഇത് പൂർണമായും നിഷേധിക്കുകയാണ് സഹോദരൻ നൗഫൽ. സൗദിയിൽ നിന്ന് 325 കിലോഗ്രാം സ്വർണം താനും സഹോദരനും ചേർന്ന് കടത്തിക്കൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫിയുടെ രണ്ടാമത്തെ വീഡിയോയിൽ വിശദീകരിക്കുന്നത്.

Read Also: സൗദിയിൽ നിന്ന് 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയത് താനും സഹോദരനും; അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ വിഡിയോ സന്ദേശം പുറത്ത്

തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്ന് പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ വീഡിയോ പുറത്ത് വന്നത്. കിഡ്നാപ്പിംഗ് സംഘത്തിന്റെ തടവിലിരിക്കെയാണ് ഷാഫിയുടെ വീഡിയോ പുറത്തു വരുന്നത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി ആദ്യ വിഡിയോയിൽ പറഞ്ഞിരുന്നു.

ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.

Story Highlights: Gold smuggling Naufal reacts to Muhammad Shafi’s video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here