‘ബിജെപിയുടെ സഭാസ്നേഹം കാപട്യം’; തെരഞ്ഞെടുപ്പ് ജയിക്കാൻ ആടിനെ പട്ടിയാക്കുമെന്ന് കെസി വേണുഗോപാൽ

ബിജെപിയുടെ സഭാ സ്നേഹം നാട് കാണുന്ന ഏറ്റവും വലിയ കാപട്യമെന്ന് കോൺഗ്രസ് എംപി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആടിനെ പട്ടിയാക്കും. ആട്ടിൻ തോലിട്ട ചെന്നായ ആയി വരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു ഗവർണർ വിസ്ഫോടകാത്മകമായ ഒരു കാര്യം പറഞ്ഞാൽ അത് ചർച്ചയാകാത്തത് എന്ത് കൊണ്ട്? സത്പാൽ മാലിക്കിൻ്റെ വെളിപ്പെടുത്തൽ ഗൗരവമല്ലേ. പുൽവാമയിൽ പ്രധാനമന്ത്രി ആരോപണ നിഴലിലാണ്. ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാർ എന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ടും വേണുഗോപാൽ വിമർശനമുന്നയിച്ചു. ഒരു തീവണ്ടി വന്നതാണോ രാജ്യത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. തീവണ്ടികൾ മുമ്പും വന്നിട്ടുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പി ആർ വർക്ക് ഒരു ദിവസം പൊളിയും. മതപുരോഹിതന്മാർ പറയാനുള്ളത് പറയട്ടെ. ബിഷപ്പുമാരെ തെറി വിളിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ബന്ധത്തിൽ വിള്ളലുണ്ടെങ്കിൽ പറഞ്ഞ് തീർക്കും. ഇഡിയെ പേടിയില്ല. ഇഡിയെ പേടിച്ചാൽ പാർട്ടിയിൽ ആളുണ്ടാകില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: kc venugopal criticizes bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here