തൃശൂരിൽ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം.(Man in critical condition after being beaten up by peoples in Thrissur)
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്.ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.
Story Highlights: Man in critical condition after being beaten up by peoples in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here