Advertisement

മികച്ച തുടക്കത്തിനു ശേഷം തകർന്ന് ആർസിബി; ഡൽഹിക്ക് 175 റൺസ് വിജയലക്ഷ്യം

April 15, 2023
2 minutes Read
rcb innings dc ipl

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 175 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 174 റൺസ് നേടി. 34 പന്തിൽ 50 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കുൽദീപ് യാദവ് 4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കത്തിനു ശേഷമാണ് ബാംഗ്ലൂർ തകർന്നത്. (rcb innings dc ipl)

ആദ്യ വിക്കറ്റിൽ കോലിയും ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. 42 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഡുപ്ലെസിയെ (16 പന്തിൽ 22) പുറത്താക്കി മിച്ചൽ മാർഷാണ് പൊളിച്ചത്. രണ്ടാം വിക്കറ്റിൽ മഹിപാൽ ലോംറോറും വിരാട് കോലിയും ചേർന്ന് 47 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ 33 പന്തിൽ കോലി ഫിഫ്റ്റിയടിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ തൊട്ടടുത്ത പന്തിൽ കോലി മടങ്ങി. ലളിത് യാദവിനായിരുന്നു വിക്കറ്റ്. 18 പന്തിൽ 26 റൺസ് നേടിയ മഹിപാൽ ലോംറോറിനെ മിച്ചൽ മാർഷ് മടക്കിയതോടെ ബാംഗ്ലൂരിന് ബാറ്റിങ്ങ് തകർച്ച നേരിട്ടു. ഹർഷൽ പട്ടേൽ (6), അക്സറിനു മുന്നിൽ വീണപ്പോൾ കുൽദീപ് യാദവിൻ്റെ തുടരെ രണ്ട് പന്തുകളിൽ ഗ്ലെൻ മാക്സ്‌വലും (14 പന്തിൽ 24) ദിനേഷ് കാർത്തികും (0) മടങ്ങി.

Read Also: ഐപിഎൽ: ബാംഗ്ലൂരിനു ബാറ്റിംഗ്; വിജയകുമാർ വൈശാഖിന് അരങ്ങേറ്റം

അവസാന ഓവറുകളിൽ മഹിപാൽ ലോംറോറിൻ്റെയും ഷഹബാസ് അഹ്‌മദിൻ്റെയും ഇന്നിംഗ്സുകളാണ് ആർസിബിയെ മാന്യമായ സ്കോറിലെത്തിച്ചത്. റാവത്ത് പിടിച്ചുനിന്നെങ്കിലും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താൻ സാധിച്ചില്ല. 22 പന്തുകൾ നേരിട്ട താരത്തിന് 15 റൺസ് നേടാനേ സാധിച്ചുള്ളൂ. ഷബാസ് അഹ്‌മദ് അഹ്‌മദ് 12 പന്തിൽ 20 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്.

Story Highlights: rcb innings dc ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top