വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് എത്രയാകും ? ഇന്നറിയാം

കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും ഇന്നറിയാം. ഇത് സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ( vande bharat express schedule today )
കേരളത്തിലെത്തിയ വന്ദേഭാരത് രാഷ്ട്രീയ ഓളമാക്കിയിരിക്കുകയാണ് ബിജെപി. പാലക്കാട് മുതൽ കൊച്ചുവേളി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വൻ സ്വീകരണമാണ് ബി.ജെ.പി പ്രവർത്തകർ ഒരുക്കിയത്.
മാസങ്ങൾക്ക് മുമ്പേ റെയിൽവേ മുന്നൊരുക്കം തുടങ്ങിയെങ്കിലും സംസ്ഥാന സർക്കാരിനും അപ്രതീക്ഷിത പ്രഖ്യാപനം ഞെട്ടലുണ്ടാക്കി. സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് എൽ.ഡി.എഫ് വന്ദേഭാരതിനെ വിലയിരുത്തുന്നത്.
അതേസമയം, മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഈസ്റ്റർ ദിനത്തിനെ രാഷ്ട്രീയത്തിന് പിന്നാലെ വന്ദേഭാരതും വിജയം കണ്ടെന്ന കണക്കൂകൂട്ടലിലാണ് ബി.ജെ.പി.
Story Highlights: vande bharat express schedule today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here