കേജ്രിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഞായറാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ സിബിഐ അരവിന്ദ് കെജരിവാളിന് സമൻസ് നൽകിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ ഇതേ കേസിൽ ജയിലിൽ കഴിയുകയാണ്. ( aravind kejriwal to be questioned again today )
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16നു രാവിലെ 11 മണിക്ക് ഹാജരാകാനാണു അരവിന്ദ് കെജ്രിവാളിനു സിബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി കെജ്രിവാൾ ഹാജരാകുമെന്നും, നോട്ടിസ് കണ്ടു പേടിക്കില്ലെന്നും ആം ആദ്മി പാർട്ടി അറിയിച്ചു.
കഴിഞ്ഞ 75 വർഷത്തിനിടെ ആംആദ്മി പാർട്ടിയെ പോലെ മറ്റൊരു പാർട്ടിയെയും ലക്ഷ്യമിട്ടിട്ടില്ലെന്ന് അരവിന്ദ് കെജരിവാളും പ്രതികരിച്ചു. ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ പാർട്ടി. അതുകൊണ്ടാണ് ആ പ്രതീക്ഷയെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നതെന്നും കെജരിവാൾ വ്യക്തമാക്കി.
Story Highlights: aravind kejriwal to be questioned again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here