Advertisement

ക്യൂ ആര്‍ കോഡ് തിരിമറി; ബേക്കറിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; 27 വയസുകാരന്‍ അറസ്റ്റില്‍

April 16, 2023
Google News 2 minutes Read
Bakery manager arrested for q r code scam

കോട്ടയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാനേജര്‍ പൊലീസ് പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശി മേബിള്‍ വര്‍ഗീസാണ് (27) പിടിയിലായത്. ബില്ലില്‍ കൃതൃമം കാണിച്ചും ഗൂഗിള്‍ പേ ക്യൂആര്‍ കോഡ് മാറ്റി വച്ചുമൊക്കെയാണ് മേബിള്‍ പണം തട്ടിയത്.സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുള്ള ബേക്കറിയുടെ കോട്ടയം ടൗണ്‍ ബ്രാഞ്ചിന്റെ മാനേജരായിരുന്നു തട്ടിപ്പ് നടത്തിയ മേബിള്‍. (Bakery manager arrested for q r code scam)

ജോലി ചെയ്തിരുന്ന കാലയളവില്‍ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്പന നടത്തിയും ബേക്കറിയുടെ ഗൂഗിള്‍ പേ ക്യൂആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വച്ചുമെക്കെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.ഇത് കൂടാതെ സാധനങ്ങളുടെ വില കുറച്ചു കാണിച്ച് വ്യാജ രേഖകളുണ്ടാക്കിയും പണം തട്ടിയതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

കണക്കില്‍ പൊരുത്തക്കേട് സംശയിച്ച് ഉടമനടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തായത്.തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Story Highlights: Bakery manager arrested for q r code scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here