മലയാള മണ്ണിൽ ആവേശം നിറയ്ക്കാൻ വീണ്ടും എത്തുന്നു ഡിബി നൈറ്റ്; ഇക്കുറി തലസ്ഥാന നഗരിയിൽ

ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി തലസ്ഥാന നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 2 ഒരുങ്ങുന്നത്. ഏപ്രിൽ 29,30 തിയതികളിൽ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ( dB night by flowers chapter 2 )
ഡിബി നൈറ്റ് ചാപ്റ്റർ 2 ൽ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാൻഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയൻ ലൈവ്, ഗൗരി ലക്ഷ്മി, ബ്രോധ വി, തിരുമാലി തഡ്വയ്‌സർ, ഇവൂജിൻ ലൈവ്, അവിയൽ, വെൻ ചായ് മെറ്റ് ടോസ്റ്റ്, പൈനാപ്പിൾ എക്‌സ്പ്രസ്, തകര, ദ ബിയേർഡ് ആന്റ് ദ ഡെറിലിക്ട്‌സ് എന്നിവരാണ്.
സമാനതകളില്ലാത്ത വമ്പൻ വരവേൽപ്പാണ് കോഴിക്കോടിൻറെ മണ്ണിൽ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീത നിശയുടെ ആദ്യ ഭാഗത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ ഇഷ്ട സംഗീതജ്ഞരൊക്കെ കോഴിക്കോട് ട്രേഡ് സെന്ററിൽ പ്രകടനങ്ങൾ കാഴ്ച്ചവെച്ചപ്പോൾ ആവേശത്തോടെയാണ് കോഴിക്കോട് അവരെ സ്വീകരിച്ചത്. വേദിയിൽ ആവേശത്തിന് അതിരുകൾ ഇല്ലാതായതോടെ ആസ്വാദകർക്കും മറക്കാനാവാത്ത ഒരനുഭവമായി ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ മാറി. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ തിരുവനന്തപുരത്തുകാർക്കും അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.
ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/events/db-night-by-flowers-trivandrum/ET00357093?fbclid=IwAR1QVYmPN02zozFbMSvxy7CnAI_Go2_dUzwOH_0ApU3uk2vqfh-YlgBM37E
Story Highlights: dB night by flowers chapter 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here