എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതിയുടെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും
എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി ഷാറൂഖിൻ്റെ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും. അവസാനഘട്ട ചോദ്യം ചെയ്യലിൽ എങ്കിലും നിർണായക വിവരങ്ങൾ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്ന പശ്ചാത്തലത്തിൽ ഇന്നോ നാളെയോ ആക്രമണം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്കിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. കേസ് എൻ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹർജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും. (elathur train attack custody)
അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. ഇതിന് ശേഷം എൻഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്.
Read Also: എലത്തൂരിലേക്ക് എന്‍ഐഎയും; അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു
തീവ്രവാദ ബന്ധമുൾപ്പെടെ എലത്തൂർ ട്രെയിൻ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എൻഐഎയും എത്താനിരിക്കുന്നത്. ഇന്നുതന്നെ എൻഐഎയ്ക്ക് അന്വേഷണത്തിനുള്ള ചുമതല നൽകുന്ന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.
എൻഐഐ ഡിഐജി ചോദ്യം ചെയ്യലിനെത്തിയപ്പോൾ പ്രതിയെ ചോദ്യം ചെയ്യുന്നതിന് അവസരം ലഭിച്ചില്ലെന്ന് ഉൾപ്പെടെ എൻഐഐയ്ക്ക് പരാതിയുണ്ടായിരുന്നു. യുഎപിഐ ചുമത്താത്തകും വിമർശനങ്ങൾക്ക് കാരണമായിരുന്നു. എൻഐഐയും ഇന്റലിജൻസ് ബ്യൂറോയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ചാണ് ഇന്നലെ എൻഐഐ നിയമമോപദേശം തേടിയത്. യുഎപിഎ ചുമത്തേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് നിയമമോപദേശം ലഭിച്ചെന്നാണ് വിവരം. എലത്തൂർ ട്രെയിൻ തീവയ്പ്പ് എൻഐഎ അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഐബിയും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം.
Story Highlights: elathur train attack custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here