മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ക്യാപ്റ്റനായി സൂര്യകുമാർ യാദവ്

ഐപിഎല്ലില്‍ മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. കൊൽക്കത്തയ്‌ക്കെതിരെ ആദ്യ ഓവറും അർജുൻ തന്നെയാണ് എറിഞ്ഞതും. ആദ്യ ഓവറിൽ നാല് റൺസ് മാത്രമാണ് ഇടംകയ്യൻ ഫാസ്റ്റ് ബൗളർ ആയ അർജുൻ വഴങ്ങിയത്. കൂടാതെ രോഹിത് ശർമയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് മുംബൈയെ ഇന്ന് നയിക്കുന്നത്.(IPL 2023 Arjun tendulkar debut today)
അസുഖബാധിതനായ രോഹിത് ശര്‍മ്മയ്‌ക്ക് പകരമാണ് സൂര്യ ഇന്ന് മുംബൈയെ നയിക്കുന്നത്. എന്നാല്‍ രോഹിതിനെ സബ്‌സ്റ്റിറ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
മലയാളി താരം വിഷ്‌ണു വിനോദും മുംബൈയുടെ ഇംപാക്‌ട് താരങ്ങളുടെ നിരയിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കൊല്‍ക്കത്ത വരുന്നത്. പരുക്കിനിടയിലും കെകെആര്‍ ആന്ദ്രേ റസലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കൊൽക്കത്ത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവന്‍: റഹ‌്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, എന്‍ ജഗദീശന്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ലോക്കീ ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: സുയാഷ് ശര്‍മ്മ, ഡേവിഡ് വീസ്, അനുകുല്‍ റോയ്, മന്ദീപ് സിംഗ്, വൈഭവ് അറോറ.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍((വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാല്‍ വധേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹ്രിത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ഡ്വെയ്‌ന്‍ യാന്‍സന്‍, റിലെ മെരിഡിത്ത്.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: രോഹിത് ശര്‍മ്മ, രമന്ദീപ് സിംഗ്, അര്‍ഷാദ് ഖാന്‍, വിഷ്‌ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ.
Story Highlights: IPL 2023 Arjun tendulkar debut today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here