Advertisement

ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ചു; 23കാരൻ പിടിയിൽ

April 16, 2023
5 minutes Read

മുംബൈയിൽ ട്രാഫ്രിക് പൊലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച ഇയാളുടെ വാഹനം നിർത്താൻ കൈകാണിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ സിദ്ധേശ്വർ മാലിയെ ബോണറ്റിലേക്ക് ഇടിച്ചിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു.

നവി മുംബൈയിലെ പാം ബീച്ച് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചുപോയ ഇയാളെ റോഡിനു കുറുകെ കണ്ടെയ്‌നർ ഇട്ട് പൊലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story Highlights: man traffic signal drags police arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top