മെസിയ്ക്കും എംബാപെയ്ക്കും ഗോൾ; ജയത്തോടെ ലീഗ് കിരീടത്തോടടുത്ത് പിഎസ്ജി

ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെൻസിനെതിരെ പിഎസ്ജിയ്ക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജി ജയിച്ചുകയറിയത്. പിഎസ്ജിയ്ക്കായി കിലിയൻ എംബാപ്പെ, വിറ്റീഞ്ഞ, ലയണൽ മെസി എന്നിവർ ഗോൾ നേടിയപ്പോൾ ഫ്രാങ്കോവ്സ്കി ലെൻസിൻ്റെ ആശ്വാസ ഗോൾ നേടി.
മത്സരത്തിൻ്റെ 19ആം മിനിട്ടിൽ ലെൻസിൻ്റെ മധ്യനിര താരം സാലിസ് അബ്സുൽ സമദ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെയാണ് കളി ഏകപക്ഷീയമായത്. 31ആം മിനിട്ടിൽ വിറ്റീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെ ഗോളടിച്ചു. ഇതോടെ ലീഗ് വണിൽ പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്കോററായി എംബാപ്പെ മാറി. 6 മിനിട്ടുകൾക്കുള്ളിൽ വിറ്റീഞ്ഞ ലീഡ് ഇരട്ടിയാക്കി. 40ആം മിനിട്ടിൽ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസി കൂടി ഗോൾ നേടിയതോടെ പിഎസ്ജി ആദ്യ പകുതി മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലായിരുന്നു. 60ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ ഫ്രാങ്കോവ്സ്കി ലെൻസിനായി ഒരു ഗോൾ മടക്കുകയായിരുന്നു.
Story Highlights: psg won lens mbappe messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here