വേനല്‍ക്കാലത്ത് വാടാതെ നോക്കാം ചര്‍മ്മം; ഈ നാല് കാര്യങ്ങള്‍ മറക്കാതിരിക്കാം

സൂര്യന്‍ തന്റെ സര്‍വശക്തിയുമെടുത്ത് നമ്മളെ ചുട്ടുപൊള്ളിക്കുകയാണെന്ന് തോന്നിപ്പോകും ഈ ദിവസങ്ങളില്‍ നട്ടുച്ച സമയത്ത് വീടിന് പുറത്തിറങ്ങിയാല്‍. പുറത്താകെ അക്ഷരാര്‍ത്ഥത്തില്‍ പൊള്ളിക്കുന്ന വെയിലാണ്. വെയിലിനോ തളര്‍ന്ന് പോകുന്നത് പോലെ അതിഭയങ്കര ചൂടും. ചൂടും വെയിലും ഈ വിധം കനക്കുമ്പോള്‍ ചര്‍മ്മത്തിന് പ്രത്യേക പരിചരണം നല്‍കുക തന്നെ വേണം. വേനല്‍ക്കാലത്തും ചര്‍മ്മത്തെ നല്ല രീതിയില്‍ പരിചരിക്കുന്നതിനായി നാല് കാര്യങ്ങള്‍ മറക്കാതിരിക്കാം… (Summer skin care tips)
- ധാരാളം വെള്ളം കുടിയ്ക്കാം…
ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ശരീരത്തിന്റേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വിയര്‍പ്പിലൂടെയുള്ള ജലനഷ്ടം കൂടുന്നതിനാല്‍ ദാഹിച്ചില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിയ്ക്കണം.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
- പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ മറക്കാതെ ഉപയോഗിക്കുക
മുഖം, കൈകള്‍, കഴുത്ത് തുടങ്ങി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാന്‍ സാധ്യതയുള്ളിടത്ത് മറക്കാതെ സണ്‍സ്‌ക്രീന്‍ പുരട്ടണം. എസ്പിഎഫ് 50ന് മുകളിലുള്ള സണ്‍സ്‌ക്രീനാണ് വേനല്‍ക്കാലത്ത് നല്ലത്.
- സ്‌ക്രബ് ചെയ്യാം, എന്നാല്‍ അധികം വേണ്ട
ആഴ്ചയില്‍ രണ്ട് ദിവസം ഫേസ് സ്‌ക്രബുകളിട്ട് ചര്‍മ്മത്തില്‍ മസാജ് ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ ഫ്രഷ് ആക്കുന്നു. എന്നാല്‍ ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ സ്‌ക്രബുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ഉപരിതലത്തെ മോശമാക്കുന്നു.
- ജെല്‍ പരുവത്തിലുള്ള മോയ്ച്യുറൈസര്‍ ഉപയോഗിക്കാം
വേനല്‍ക്കാലമാമെങ്കിലും മോയ്ച്യുറൈസര്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തണുപ്പ് കാലത്തേത് പോലെ ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരമായി ജെല്‍ പോലെയുള്ള മോയ്ച്യുറൈസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം.
Story Highlights: Summer skin care tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here