അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രിക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശി ഷനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് മദ്യലഹരിയില്‍ നെടുമങ്ങാട് വെമ്പായം റോഡില്‍ പ്രതികള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. അഖിലിന്റെ ഇരുചക്രവാഹനത്തിന് കുറുകെ വാഹനം നിറുത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. (Two people arrested in hit and run case attempt to murder)
തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ യാത്ര തുടരുമ്പോഴാണ് പിന്തുടര്‍ന്ന് എത്തിയ പ്രതികള്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഖില്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വധശ്രമിത്തിന് കേസെടുത്ത പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അവര്‍ ഓടിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
തിരുവനന്തപുരം അയല്‍വാസിയെ മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം വലിയവഴി ലക്ഷം വീട് കോളനിയില്‍ സന്തോഷ് കുമാറിനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന സനല്‍കുമാറിനെയാണ് കയ്യില്‍ കരുതിയിരുന്ന താക്കോല്‍ കൊണ്ട് മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിച്ചത്.ഈ മാസം പത്തിനായിരുന്നു സംഭവം. വെള്ളറട കുടപ്പന മൂട് ബാബുരാജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് മര്‍ദ്ദിച്ചത്. രാത്രി 8:30ന് ബാബുരാജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍കുമാറിനെ അയല്‍വാസിയെ സന്തോഷ് കുമാര്‍ ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന താക്കോല്‍ കൊണ്ട് മുഖത്തിടിച്ച് പരുക്കേല്‍പ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ എല്ല് തകര്‍ന്ന സനല്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം പ്രതി സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights: Two people arrested in hit and run case attempt to murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here