കൊടുംചൂടില്‍ വെന്തുമരണം; കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുത്ത ചടങ്ങില്‍ സൂര്യാഘാതമേറ്റ് 12 പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിനിടെ സൂര്യാഘാതമേറ്റ് 12 പേര്‍ മരിച്ചു. നവി മുംബൈയിലെ ഫ്ഡനാവിസില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ പങ്കെടുത്ത ഭൂഷണ്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് സൂര്യാഘാതമേറ്റ് എട്ട് സ്ത്രീകളും നാല് പുരുഷന്മാരും മരിച്ചത്.(12 people died due to sunstroke during Amit Shah’s event)
ചടങ്ങില്‍ പങ്കെടുത്ത, സൂര്യാഘാതമേറ്റ അറുനൂറോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് നിരവധി പേരാണ് ബോധരഹിതരായി വീണത്. തിക്കും തിരക്കും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നവി മുംബൈ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ആറുമണിക്കൂറോളം ജനങ്ങള്‍ വെയില്‍ കൊള്ളുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വേദിയിലാണ് ചടങ്ങ് നടത്തിയത്.
Read Also: സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ആശുപത്രിയിലുള്ളവര്‍ക്ക് സൗജന്യചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ പരമാവധി താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Story Highlights: 12 people died due to sunstroke during Amit Shah’s event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here