കർണാടക തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; ജഗദീഷ് ഷെട്ടാറിനെതിരെ മഹേഷ് തെങ്കിനക്കെ

കർണാകടാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ മൂന്നാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്കെ മത്സരിക്കും. തെരഞ്ഞെടുപ്പിന് നാമനിർദേശിക പത്രക സമർപ്പിക്കാനുള്ള സമയം അടുക്കുമ്പോൾ രണ്ടു സീറ്റുകളിൽ കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിനിൽക്കുന്നു. BJP releases third list of 10 candidates for Karnataka election
ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബാക്കിയുള്ള മണ്ഡലങ്ങളിൽ ഒന്ന് ശിവമോഗയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന കെ എസ് ഈശ്വരപ്പയുടെ മണ്ഡലമാണ് ശിവമോഗ. കൂടാതെ, അണ്ണാ ഡിഎംകെ രണ്ടു മണ്ഡലങ്ങൾ കൂടി മത്സരിക്കാൻ വേണമെന്ന് വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ബിജെപി വിട്ട ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാർത്ഥിയായേക്കും
ഇതിനിടെ ബിജെപി വിട്ട മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് മേധാവി ഡി കെ ശിവകുമാർ, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ജഗദീഷ് ഷെട്ടാറിനെ സ്വീകരിച്ചു. തന്റെ തട്ടകമായ ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ അദ്ദേഹം മത്സരിക്കും.
Story Highlights: BJP releases third list of 10 candidates for Karnataka election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here