Advertisement

പുനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് അഞ്ച് മരണം

April 17, 2023
Google News 1 minute Read
Five dead after billboard collapses in Pune

പുനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് അഞ്ച് മരണം. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലുമാണ് പരസ്യ ബോര്‍ഡ് തകര്‍ന്നുവീണത്.

അപകടം നടന്നയുടനെ പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂറ്റന്‍ ബോര്‍ഡ് നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും ക്രെയിനുകള്‍ വിന്യസിച്ചിട്ടുണ്ട്.

Story Highlights: Five dead after billboard collapses in Pune

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here