ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഏജന്‍സിക്ക് ബജറ്റ് ആനുകൂല്യം; ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാര്‍ലമെന്റ് സമിതി. സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പുതിയ സര്‍ക്കാരില്‍ നിന്നുള്ള ബജറ്റ് ആനുകൂല്യം ലഭിക്കുമെന്ന പരാതിയിന്മേലാണ് അന്വേഷണം.(Rishi Sunak investigated over wife’s interest in her firm)
കഴിഞ്ഞ മാര്‍ച്ചിലെ ബജറ്റില്‍ ശിശുസംരക്ഷണ മേഖലയ്ക്കുള്ള പിന്തുണയില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നത് അക്ഷതാ മൂര്‍ത്തി ഉടമയയായ കമ്പനിക്കാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സമിതിയോട് സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രിതല താത്പര്യം സുതാര്യമാണെന്നും അന്വേഷണത്തെ സ്ഥിരീകരിച്ച് സുനകിന്റെ വക്താവ് വ്യക്തമാക്കി.
ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് സുനകിന്റെ ഭാര്യ കൂടിയായ അക്ഷത മൂര്‍ത്തി.
Read Also: കാര്‍ യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് 100 പൗണ്ട് പിഴ
അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കമ്മീഷണര്‍ക്ക് ഋഷി സുനക്കിനോട് ക്ഷമാപണം നടത്താനും ഭാവിയിലെ തടസങ്ങളൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടാം. അല്ലെങ്കില്‍ സുനകിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനോ പുറത്താക്കാനോ അധികാരമുള്ള ഒരു കമ്മിറ്റിക്ക് റഫര്‍ ചെയ്യുകയുമാകാം.
Story Highlights: Rishi Sunak investigated over wife’s interest in her firm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here