സുഡാനിൽ വിമാനത്തിന് നേരെ വെടിവെപ്പ്; സർവീസുകൾ നിർത്തിവെച്ച് സൗദിയ എയർലൈൻസ്

സൗദിയിലെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിന് നേരെ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ വെടിയുതിർത്തതിനെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചു. സുഡാനിൽ ഇപ്പോൾ നടക്കുന്ന സൈനിക അർധസൈനിക ഏറ്റുമുട്ടലിനിടെയാണ് വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. ഇതേ തുടർന്ന് സുഡാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലിക നിർത്തിവച്ചതായി ‘സൗദിയ’ അറിയിച്ചു. ശനിയാഴ്ച രാവിലെ 7.30ന് റിയാദിലേക്ക് പറന്നുയരുന്നതിന് മുമ്പാണ് എയർബസ് 4330 ന് നേരെ വെടിവെപ്പുണ്ടായതെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. Saudia suspends flights to Sudan
സൗദിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ വെടിയേറ്റ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറിയിച്ചു. ആക്രമണസമയത്ത് ജീവനക്കാരും യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ എല്ലാ ക്രൂ അംഗങ്ങളും ഖാർത്തൂമിലെ എംബസിയിൽ എത്തിയതായി സൗദി സ്ഥിരീകരിച്ചു. സൗദി ആസ്ഥാനമായുള്ള മറ്റ് വിമാനക്കമ്പനികളായ ഫ്ലൈനാസ്, ഫ്ലൈഡീൽ എന്നിവയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാനിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു.
Story Highlights: Saudia suspends flights to Sudan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here