ക്യാച്ചിനായി ഓടിയെടുത്തത് മൂന്ന് പേർ; പന്ത് വീണത് നാലാമതായി മാറി നിന്ന ബോൾട്ടിന്റെ കയ്യിൽ; രസകരമായ വീഡിയോ കാണാം

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ ഇന്നത്തെ മത്സരത്തിൽ ആദ്യ ഓവറിലാണ് രസകരമായ സംഭവമുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്നിഗ്‌സിൽ ആദ്യ ഓവറിൽ മൂന്നാം പന്തിലാണ് സംഭവം. രാജസ്ഥാന് വേണ്ടി ആദ്യ ഓവർ എറിഞ്ഞത് ട്രെന്റ് ബോൾട്ട് ആയിരുന്നു. ബോൾട്ടിന്റെ രണ്ടാം പന്തിൽ ബൗണ്ടറി നേടി ഗുജറാത്തിന്റെ ഓപ്പണറായ വൃദ്ധിമാൻ സാഹ അടുത്ത പന്തിനായി കാത്തുനിൽക്കുന്നു. Three RR players collide before Trent Boult completes catch
3⃣ players converge for the catch 😎
— IndianPremierLeague (@IPL) April 16, 2023
4⃣th player takes it 👏
🎥 Safe to say that was one eventful way to scalp the first wicket from @rajasthanroyals!
Follow the match 👉 https://t.co/nvoo5Sl96y #TATAIPL | #GTvRR pic.twitter.com/MwfpztoIZf
ബോൾട്ടിന്റെ മൂന്നാം പന്ത് ഒരു ലെങ്ത് ബോൾ ആയിരുന്നു. അതിനെ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച സാഹക്ക് പിഴച്ചു. പന്ത് ബട്ടിന്റെ വശത്ത് തട്ടി മുകളിലേക്ക് ഉയർന്നു. ക്രീസിലേക്ക് വീഴുന്ന പന്ത് കൈപ്പിടിയിൽ ഒതുക്കുവാൻ വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ഓടിയെത്തി. ക്യാച്ച് താൻ എടുത്തോളാം എന്ന് സഞ്ജു പറഞ്ഞത് കേൾക്കാതിരുന്ന ഹെർട്മെയേറും പന്തിനായി ഓടിയെത്തി. മറുവശത്തു നിന്ന് ധ്രുവ് ജുറെലും ക്രീസിൽ. മൂണും പേരും തമ്മിൽ കൂട്ടിയിടിച്ചു. സഞ്ജുവിന്റെ ഗ്ലൗസിൽ തട്ടിയ പന്ത് എത്തിയത് മാറിനിന്ന ബോൾട്ടിന്റെ കയ്യിൽ. ചിന്താകുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്ക് ശേഷം സാഹ പുറത്തേക്. കമന്ററി ബോക്സിൽ അടക്കം ചിരിപടർത്തിയ ആ വിക്കറ്റിന്റെ വീഡിയോ കാണാം.
Story Highlights: Three RR players collide before Trent Boult completes catch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here