Advertisement

‘ജഗദീഷ് ഷെട്ടാർ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാള്‍’: വി.ടി ബല്‍റാം

April 17, 2023
1 minute Read
VT Balram jagadish shettar

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നുവെന്ന് വി.ടി ബല്‍റാം. നൂറു കണക്കിന് ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബല്‍റാം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയില്‍ പരിശോധനക്ക് വിധേയമാക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് വി.ടി ബല്‍റാം അഭിപ്രായപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെയായി ദീർഘനാൾ ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സാവഡിയും കോൺഗ്രസിലേക്ക് വന്നത്. നൂറു കണക്കിന് അറിയപ്പെടുന്ന ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഈ ദിവസങ്ങളിലായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും ഒരുപാടു പേർ വരാനിരിക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനവിധിയെ അട്ടിമറിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമായല്ല, തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ രാഷ്ട്രീയ നിലപാടെടുത്ത് അതിനെ ജനകീയ കോടതിയിൽ പരിശോധനക്ക് വിധേയമാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് ഇവരെയെല്ലാം കോൺഗ്രസ് ഉൾക്കൊള്ളുന്നത്. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ജനാധിപത്യവും ചാണകതന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം.

Story Highlights: V T Balram About Jagadish Shettar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top