യുപിയിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി, 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 12-Year-Old Girl Raped In UP, 2 Arrested
യുപിയിലെ ലോനി മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. സഹോദരന്റെ മൊബൈൽ പൊട്ടിച്ചതിന് പെൺകുട്ടിയെ അമ്മ ശാസിച്ചു. അമ്മയോടുള്ള ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ കുട്ടി, മൊബൈൽ അടുത്തുള്ള കടയിൽ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയിൽ കയറി, അതിൽ ഒരു പ്രതിയും ഉണ്ടായിരുന്നു.
കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാർഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം വിവരിച്ചു. ഇതോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.
Story Highlights: 12-Year-Old Girl Raped In UP, 2 Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here