Advertisement

കിഴക്കേ കോട്ടയിൽ വൻ തീപിടുത്തം; കടകൾ കത്തിനശിച്ചു; ആളപായമില്ല

April 18, 2023
2 minutes Read
Image of Thiruvananthapuram fire outburst

തിരുവനന്തപുരം കിഴക്കേകോട്ട ബസ് വെയ്റ്റിംഗ് ഷെഡിന്റെ സമീപത്തെ വൻ തീപിടുത്തം. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ്. ചായക്കടയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിത്തെറിച്ചതിന് റിപോർട്ടുകൾ ഉണ്ടെകിലും സ്ഥിരീകരണമില്ല. എത്രയും വേഗം തീ അണയ്ക്കുക എന്നതാണ് ഫയർ ഫോഴ്‌സിന്റെ മുന്നിലുള്ള പ്രാഥമിക നീക്കം. ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. Fire Outburst in Thiruvananthapuram

ഫയർ ഫോഴ്‌സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീ പിടുത്തം നിയന്ത്രിക്കാൻ മുൻ നിരയിലുണ്ട്. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകൾ വേഗത്തിൽ നീക്കം ചെയ്തത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണമായി. കൂടുതൽ കടകളിലേക്ക് തീ പടർന്നത് രൂക്ഷമായ പുകശല്യം ഉണ്ടാകാൻ കാരണമായി. അത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. തിരുവനതപുരം നഗരത്തിൽ ഏറ്റവും അധികം ആളുകളുള്ള പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കേകോട്ട.

Read Also: ദുബായ് ദെയ്‌റയില്‍ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വളരെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ പ്രദേശത്തെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ധാരാളം കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായതിനാൽ തന്നെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. ഗ്യാസിന് ലീക്കുണ്ടായതിനാലാണ് തീ പിടുത്തം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Fire Outburst in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top