Advertisement

നവജാത ശിശുവിന് കുത്തിവയ്പ്പ് മാറി നൽകിയ സംഭവം; ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

April 18, 2023
2 minutes Read
kochi newborn baby vaccine issue probe report

കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ( kochi newborn baby vaccine issue probe report )

ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ആദ്യ ഡോസ് നൽകിയതിന് പകരം കുട്ടിക്ക് നൽകിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോർട്ടിൽ പറയുന്നു. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന വാർത്ത ട്വന്റിഫോർ പുറത്ത് വിടുന്നത്. പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുഞ്ഞിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിലാണ് വീഴ്ച സംഭവിച്ചത്. ഒന്നാം ഡോസിന് പകരം എടുത്തത് ഒന്നര മാസം കഴിഞ്ഞു നൽകേണ്ട രണ്ടാമാത്തെ കുത്തിവെയ്പ്പായിരുന്നു.

തുടർന്ന് വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ ഡയറക്ടർക്ക് മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു.

Story Highlights: kochi newborn baby vaccine issue probe report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top