Advertisement

90 മിനിറ്റിനിടെ കുടിച്ചത് 22 ഷോട്ട്‌സ്; ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

April 19, 2023
Google News 2 minutes Read
British Tourist Dies After Being Given 22 Shots In 90 Minutes

ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് കുടിച്ച ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. മാർക്ക് സി എന്ന 36 കാരനാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ വച്ച് മരണപ്പെട്ടത്. ( British Tourist Dies After Being Given 22 Shots In 90 Minutes  )

പോളണ്ടിൽ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. മദ്യലഹരിയിലായിരുന്ന മാർക്കും പോളിഷ് സ്വദേശിയായ സുഹൃത്തും വൈൽഡ് നൈറ്റ് ക്ലബിലെ സൗജന്യ പ്രവേശനം കണ്ട് ആകൃഷ്ടനായാണഅ ക്ലബിലെത്തിയത്. മാർക് ക്ലബിൽ മദ്യം നിരസിച്ചതാണെങ്കിലും ക്ലബിലെ ജീവനക്കാർ നിർബന്ധിച്ച് മദ്യം വിളമ്പുകയായിരുന്നു.

തുടർന്ന് കുഴഞ്ഞുവീണ മാർകിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( 42,816 രൂപ) ക്ലബ് ജീവനക്കാർ തട്ടിയെടുത്തു. മരണസമയത്ത് മാർക്കിന്റെ രക്തത്തിൽ 0.4% മദ്യമായിരുന്നു ഉണ്ടായിരുന്നത്.

2017 ലാണ് സംഭവം നടക്കുന്നതെങ്കിലും ഇപ്പോഴാണ് പോളിഷ് പൊലീസ് കൃത്യവുമായി ബന്ധപ്പെട്ട 58 പേർക്കെതിരെ കേസെടുക്കുന്നത്.

Story Highlights: British Tourist Dies After Being Given 22 Shots In 90 Minutes 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here