ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ മോഷണം; ഡേവിഡ് വാർണറിൻ്റെയടക്കം കിറ്റ് ബാഗുകൾ മോഷണം പോയെന്ന് റിപ്പോർട്ട്

ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിൽ വൻ മോഷണം. ക്യാപ്റ്റൻ ഡേവിഡ് വാർണർ അടക്കം വിവിധ താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനായി ബെംഗളൂരുവിൽ നിന്ന് ഡൽഹിയിൽ എത്തിയയതിനു പിന്നാലെയാണ് മോഷണം നടന്നത്.
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, യാഷ് ധുൽ, ഫിൽ സാൾട്ട് എന്നിവരുടെ കിറ്റ് ബാഗുകളാണ് മോഷണം പോയത്. 16 ലക്ഷം രൂപയോളം വിലമതിയ്ക്കുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.
Story Highlights: delhi capitals kit bag stolen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here