ബംഗാളിൽ വൻ തീപിടുത്തം; നൂറോളം കടകൾ കത്തിനശിച്ചു

പശ്ചിമ ബംഗാളിലെ ഹൗറയിൽ വൻ തീപിടുത്തം. ലഡ്ലോ ബസാറിലുണ്ടായ തീപിടുത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. 10 അഗ്നിശമനാ യൂണിറ്റുകളെത്തി 4 മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പെരുന്നാളിനോടനുബന്ധിച്ച് സ്റ്റോക്ക് കൂടുതലായിരുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights: fire bengal 100 shops
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here