ഡിജിറ്റൽ ഇന്ത്യക്കായി കൈകോർത്ത് ഇന്ത്യൻ ആർമിയും വിശ്വശാന്തി ഫൗണ്ടേഷനും; 100 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ഭാരതത്തിലെ ഗ്രാമീണ വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ഇന്ത്യൻ ആർമിയോടൊപ്പം ചേർന്ന് വിശ്വശാന്തി ഫൌണ്ടേഷൻ. രാജസ്ഥാനിൽ, പാകിസ്താൻ അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരെയുള്ള ഗ്രാമങ്ങളിലെ സ്ക്കൂളുകളിലേക്ക് ഐടി വിദ്യാഭ്യാസം പരിപോഷിപ്പിക്കാനായി നൂറ് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു.
ഭാരതീയ കരസേനയുമായി കൈകോർത്ത് ഇ.വൈ.ജി.ഡി.എസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹംദർദി പദ്ധതി’ യുടെ ഭാഗമായാണ് ലാപ്‌ടോപ്പുകൾ നൽകിയത്. ഇന്ത്യൻ കരസേനയുടെ സൌത്ത് വെസ്റ്റ് കമാന്റ്, ഈ ഉദ്യമത്തെ വളരെയധികം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങിൽ വച്ചാണ് വിതരണം നിർവഹിച്ചത്.

സാങ്കേതിക വിദ്യാഭ്യാസം സമൂഹത്തിന്റെ താഴേത്തട്ടിൽ എത്തിക്കുക എന്ന ഇത്തരം മഹത്തായ കർമ്മപദ്ധതികൾക്ക് തുടർന്നും വിശ്വശാന്തി ഫൌണ്ടേഷനുമായി സഹകരിക്കുമെന്ന് സേനാവിഭാഗം അറിയിച്ചു. കേരളമടക്കം നിരവധി സംസ്ഥാനങ്ങളിൽ ഒട്ടനവധി ജീവകാരുണ്യ, വിദ്യാഭ്യാസ പദ്ധതികൾ വിശ്വശാന്തി ഫൌണ്ടേഷൻ വർഷങ്ങളായി നടപ്പിലാക്കിവരുന്നു.
Story Highlights: Indian Army and Viswasanthi Foundation join hands for Digital India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here